/kalakaumudi/media/post_banners/80f776a2342e76e9a26f923182605cd7840c35aa843ce84e490aa6fe8753efec.jpg)
തിരുവനന്തപുരം: എന്‍എസ്എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു. കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം 1000 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സ്പീക്കര്‍ നടത്തിയ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാളയം മുതല്‍ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്.
നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് കേസ് എഴുതി തള്ളാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എഴുതി തള്ളിയത്.