ഇന്ത്യന്‍ സാങ്കേതിക വിദ്യ തങ്ങള്‍ക്ക് തന്നുകൂടെ എന്ന് നാസ ചോദിച്ചിരുന്നു: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ് ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച നാസയുടെ ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ കണ്ട് അമ്പരന്നു വെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

author-image
Web Desk
New Update
 ഇന്ത്യന്‍ സാങ്കേതിക വിദ്യ തങ്ങള്‍ക്ക് തന്നുകൂടെ എന്ന് നാസ ചോദിച്ചിരുന്നു: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ് ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച നാസയുടെ ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ കണ്ട് അമ്പരന്നു വെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോകാന്‍, ഇത്രയും കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ യുഎസ് ഇന്ത്യയോട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.എപിജെ അബ്ദുല്‍കലാമിന്റെ 92-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാമേശ്വരത്ത് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് മുമ്പ് (ഓഗസ്റ്റ് 23ന്) നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ആറോളം ശാസ്ത്രജ്ഞര്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വന്നിരുന്നു.

ചന്ദ്രയാന്‍-3 ന്റെ സാങ്കേതിക വിദ്യയെക്കുറിച്ച് ഞങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. ഡിസൈന്‍, ടെക്‌നോളജി, സോഫ്റ്റ് ലാന്‍ഡിംഗിന്റെ രീതി എന്നിവയെക്കുറിച്ചാണ് വിശദീകരിച്ചത്. സോമനാഥ് പറഞ്ഞു.

'ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല' എന്നാണ് നാസ ആശ്ചര്യത്തോടെ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശാസ്ത്രീയ ഉപകരണങ്ങള്‍ മനോഹരമാണെന്നും ചിലവ്കുറഞ്ഞതും നിര്‍മ്മിക്കാന്‍ എളുപ്പമുള്ളതാണെന്നും നാസ അഭിപ്രായപ്പെട്ടു.

ഈ സാങ്കേതികവിദ്യ എങ്ങനെ നിര്‍മ്മിച്ചെന്ന് ചോദിച്ച നാസ ഇത് അമേരിക്കയ്ക്ക് വില്പന നടത്തിക്കൂടെ എന്നും ചോദിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

'കാലം മാറി. ഏറ്റവും മികച്ച ഉപകരണങ്ങളും മികച്ച റോക്കറ്റുകളും നിര്‍മ്മിക്കാന്‍ ഇന്ത്യ ഇപ്പോള്‍ പ്രാപ്തരാണ്. നമ്മുടെ അറിവും ബുദ്ധിശക്തിയും ലോകത്തില്‍ തന്നെ ഏറ്റവും മികച്ചതാണ്. ഇന്ത്യ ഒരു നാള്‍ വന്‍ ശക്തിയുള്ള രാജ്യമാകും. സാങ്കേതികവിദ്യയിലും നാം ശക്തരാകും,' അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ -10 വിക്ഷേപണ വേളയില്‍, റോക്കറ്റ് രൂപകല്‍പ്പന ചെയ്യുന്നതും ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്നതും നിങ്ങളുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയാകും എന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട്പറഞ്ഞു.

nasa isro Indian technology