ദുരിതത്തിലായി ദേശീയപാത നിര്‍മാണം

ദുരിതത്തിലായി സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം. നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവാണ് ദേശീയപാത നിര്‍മാണം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.

author-image
Web Desk
New Update
ദുരിതത്തിലായി ദേശീയപാത നിര്‍മാണം

 

തിരുവനന്തപുരം: ദുരിതത്തിലായി സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം. നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവാണ് ദേശീയപാത നിര്‍മാണം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.

കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെയുള്ള ആറുവരി പാത നിര്‍മിക്കുന്നതിനായുളള എന്‍എച്ച് 66 ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ദുരിതത്തിലായത്. നിര്‍മാണത്തിന് ആവശ്യമായ മണ്ണും കല്ലും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. എന്നാല്‍ ഇവ ഖനനം ചെയ്യാന്‍ തമിഴ്‌നാട്ടിലെ ജില്ലാ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എതിര്‍ക്കുന്നതാണ് നിര്‍മാണം പ്രതിസന്ധിയിലാകാനുണ്ടായ പ്രധാന കാരണം.

ഈ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലെ ക്വാറികളില്‍ നിരക്ക് നിശ്ചയിച്ച് മുന്‍ഗണന നല്‍കി ഖനനത്തിന് അനുവാദം നല്‍കണമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയും അനുമതി ലഭിക്കാത്തതും ദേശീയപാതയുടെ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു.

സംസ്ഥാനത്തെ തരിശു ഭൂമികളിലും ക്വാറികളിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന റോയല്‍റ്റി ഉള്‍പ്പെടെയുള്ള ഫീസുകള്‍ അടയ്ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കര്‍ശന വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ ഖനനാനുമതി റദ്ദാക്കുന്നതിനെ എതിര്‍ക്കില്ലെന്നും അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

നിര്‍മാണ സാമഗ്രികള്‍ കയറ്റി ഭാരമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ഉള്‍പ്രദേശങ്ങളിലെ ഖനന മേഖലയിലേക്കുള്ള റോഡ് തകരുന്നതിന് ഇടയാക്കുന്നു. എന്നാല്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അവ പൂര്‍ണമായും പുനര്‍നിര്‍മിച്ചു നല്‍കുമെന്നും അതോറിറ്റി വ്യക്തമാക്കി.

 

Latest News kerala news