/kalakaumudi/media/post_banners/adb5aad4c07ff0727ac9502279c780727ac5c0ba0018937397db805a5189e41d.jpg)
കണ്ണൂര്‍: നവകേരള സദസ്സ് കാസര്‍കോട്ടെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കണ്ണൂര്‍ ജില്ലയില്‍. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ് നടക്കുക. രാവിലെ 9 മണിക്ക് നടക്കുന്ന പ്രഭാത യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുമായി സംവദിക്കും.
ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. 11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകള്‍.
ശക്തികേന്ദ്രങ്ങളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പ് വരുത്താനാണ് സിപിഎം ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നാളെയും മറ്റന്നാളും പര്യടനമുണ്ടാകും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്.14,600 പരാതികളാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭിച്ചത്.