നവകേരള സദസ്സ് കണ്ണൂരില്‍; പൗരപ്രമുഖരുമായി സംവദിക്കും, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ

നവ കേരള സദസ്സ് ഇന്നും കണ്ണൂര്‍ ജില്ലയില്‍ തുടരും. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്.

author-image
Priya
New Update
നവകേരള സദസ്സ് കണ്ണൂരില്‍; പൗരപ്രമുഖരുമായി സംവദിക്കും, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ

കണ്ണൂര്‍: നവ കേരള സദസ്സ് ഇന്നും കണ്ണൂര്‍ ജില്ലയില്‍ തുടരും. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയില്‍
കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്.

ഇന്ന് അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. രാവിലെ 9 മണിക്ക് മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.

രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ സമ്മേളനം നടക്കുന്നത്.  മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വേദികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.

pinarayi vijayan navakerala sadhass kannur