നവകേരള സദസ് ചൊവ്വാഴ്ച സമാപിക്കും; മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ജില്ലയിലെ 2 മണ്ഡലങ്ങളില്‍

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് എത്തുക.

author-image
Priya
New Update
നവകേരള സദസ് ചൊവ്വാഴ്ച സമാപിക്കും; മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ജില്ലയിലെ 2 മണ്ഡലങ്ങളില്‍

കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് എത്തുക.

വൈകുന്നേരം 3നും 5 മണിക്കുമാണ് പൊതുയോഗങ്ങള്‍ നടക്കുക. നവകേരള സദസിന് നേരത്തെ തന്നെ സമാപിച്ചിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്.

പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെയാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക് എത്തുന്നത്.

ernakulam navakerala sadhass