/kalakaumudi/media/post_banners/e105547ec56ae2d1d2f4fa95039a7cbf8792a9cfb5ff8d31f091d88aad9420f4.jpg)
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഞായറാഴ്ച പുനരാരംഭിക്കും.
കാനം രാജേന്ദ്രന്റെ സംസ്‌കാരത്തിന് ശേഷം ഉച്ചയോടെയായിരിക്കും നവകേരള സദസ് പുനരാരംഭിക്കുന്നത്. എറണാകുളത്തെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടു മണിയോടെയാണ് നവകേരള സദസ് ആരംഭിക്കുന്നത്.
തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവെച്ചിരുന്നു. മാറ്റിവച്ച നവകേരള സദസ് എപ്പോള്‍ നടത്തണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
