നവകേരള സദസ് രണ്ടാം ദിനം; ആദ്യ പരിപാടി വന്‍ വിജയമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍, കാസര്‍കോട്ടെ പര്യടനം 19 ന് പൂര്‍ത്തിയാക്കും

നവ കേരള സദസിന്റെ ആദ്യ പരിപാടി വന്‍ വിജയമാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ കൂടി പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നും സര്‍ക്കാരിന്റെ വിലയിരുത്തല്‍.

author-image
Priya
New Update
നവകേരള സദസ് രണ്ടാം ദിനം; ആദ്യ പരിപാടി വന്‍ വിജയമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍, കാസര്‍കോട്ടെ പര്യടനം 19 ന് പൂര്‍ത്തിയാക്കും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസിന്റെ ആദ്യ പരിപാടി വന്‍ വിജയമാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ കൂടി പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നും സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സദസില്‍ പങ്കെടുക്കുന്നതില്‍ മുസ്ലിം ലീഗില്‍ ചര്‍ച്ച ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ കരുതുന്നു നവകേരള സദസ് ഇന്ന് രണ്ടാം ദിവസമായ ഇന്ന് കാസര്‍കോട്ടെ മണ്ഡലങ്ങളില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 മണിക്ക് ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസര്‍കോട് റസ്റ്റ് ഹൗസിലാണ് യോഗം.

ശേഷം മുഖ്യമന്ത്രി 10:30 ന് മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്.

കണ്ണൂര്‍ ജില്ലയിലാണ് നാളെ പര്യടനം. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് നവകേരള സദസ്.

pinarayi vijayan navakerala sadhass