മലപ്പുറത്തെ നവകേരളസദസ്സില്‍ പാണക്കാട് കുടുംബാംവും മുന്‍ ഡി.സി.സി അംഗവും

മലപ്പുറത്ത് നടക്കുന്ന നവകേരളസദസ്സില്‍ പങ്കെടുത്ത് പാണക്കാട് കുടുംബാംവും മുന്‍ ഡി.സി.സി അംഗവും. ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങളാണ് മലപ്പുറം ജില്ലയിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തത്.

author-image
Web Desk
New Update
മലപ്പുറത്തെ നവകേരളസദസ്സില്‍ പാണക്കാട് കുടുംബാംവും മുന്‍ ഡി.സി.സി അംഗവും

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന നവകേരളസദസ്സില്‍ പങ്കെടുത്ത് പാണക്കാട് കുടുംബാംവും മുന്‍ ഡി.സി.സി അംഗവും. ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങളാണ് മലപ്പുറം ജില്ലയിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തത്.

മുന്‍ ഡി.സി.സി അംഗവും തിരുനാവായ മുന്‍ ബ്ലോക്ക് അംഗവുമായ സി. മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. ഹൈദരലി തങ്ങളുടെ മകളുടെ ഭര്‍ത്താവാണ് ഹസീബ് സക്കാഫ് തങ്ങള്‍.

കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ നാല് യു.ഡി.എഫ്. നേതാക്കള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം എന്‍. അബൂബക്കര്‍, യു.ഡി.എഫ്. കൊടുവള്ളി മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്ന മാധവന്‍ നമ്പൂതിരി മക്കാട്ടില്ലം, അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റും കട്ടിപ്പാറ പയോണ വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റുമായ വി.കെ. മൊയ്തു മുട്ടായി, കൊടുവള്ളി നിയോജകമണ്ഡലം ലീഗ് സെക്രട്ടറി യു.കെ. ഹുസൈന്‍ എന്നിവരാണ് ലീഗില്‍നിന്ന് പങ്കെടുത്തത്.

അതേസമയം, നവകേരളസ്സദസില്‍ പങ്കെടുത്ത എന്‍. അബൂബക്കറിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. യു.കെ. ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെ മുസ്ലിം ലീഗില്‍നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും അറിയിച്ചിരുന്നു.

ldf udf Latest News newsupdate muslim league navakerala sadass