'ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു, ഇത് തുടക്കം മാത്രം': ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരയുദ്ധം എപ്പോള്‍ എങ്ങനെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

author-image
Priya
New Update
'ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു, ഇത് തുടക്കം മാത്രം': ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍അവീവ്: ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരയുദ്ധം എപ്പോള്‍ എങ്ങനെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇത് തുടക്കം മാത്രമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ആവശ്യമനുസരിച്ചാണ് കരയുദ്ധം ആരംഭിക്കാന്‍ വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ മരണസംഖ്യ 6600 ആയി. 24 മണിക്കൂറിനിടെ 344 കുട്ടികള്‍ അടക്കം 756 പേരാണ് കൊല്ലപ്പെട്ടത്.ആറ് ലക്ഷം പേര്‍ 150 ക്യാംപുകളിലായി കഴിയുന്നുണ്ട്. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

israel hamas war Benjamin Netanyahu