'റെയിന്‍ബോ പാലത്തിലുണ്ടായത് ഭീകരാക്രമണമല്ല.. കാര്‍ അപകടമാണ്': കാത്തി ഹോക്കല്‍

യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന റെയിന്‍ബോ പാലത്തില്‍ ഉണ്ടായത് ഭീകരാക്രമണമല്ലെന്നും കാര്‍ അപകടമാണെന്നും അധികൃതര്‍ അറിയിച്ചു.

author-image
Priya
New Update
'റെയിന്‍ബോ പാലത്തിലുണ്ടായത് ഭീകരാക്രമണമല്ല.. കാര്‍ അപകടമാണ്': കാത്തി ഹോക്കല്‍

നയാഗ്ര: യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന റെയിന്‍ബോ പാലത്തില്‍ ഉണ്ടായത് ഭീകരാക്രമണമല്ലെന്നും കാര്‍ അപകടമാണെന്നും
അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെ 11:30 ഓടെ പാലത്തിലെ ഒരു ചെക്ക് പോയിന്റില്‍ കാര്‍
പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അമിത വേഗതയില്‍ വന്ന കാര്‍ റെയിന്‍ബോ ബ്രിഡ്ജിന്റെ അമേരിക്കന്‍ ഭാഗത്തുള്ള ചെക്ക്പോയിന്റ് ഏരിയയ്ക്ക് സമീപമുള്ള ഒരു ബാരിയറില്‍ ഇടിച്ച് താഴേക്കു പതിക്കുകയായിരുന്നു.

വാഹനം പൂര്‍ണമായി തകര്‍ന്നു.ആ സമയത്ത് ചെക്ക്പോയിന്റ് ബൂത്തിലുണ്ടായിരുന്ന ബോര്‍ഡര്‍ പെട്രോള്‍ ഓഫീസര്‍ക്ക് പരുക്കേറ്റിരുന്നു. അപകടത്തില്‍ മരിച്ചവരുടെ പേര് വ്യക്തമായിട്ടില്ല.

ന്യു യോര്‍ക്കില്‍ നിന്ന് കാനഡയിലേക്ക് പോകുകയായിരുന്നു അവര്‍.
ഈ സംഭവത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഒരു സൂചനയും ഇല്ലെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ വൈകുന്നേരം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഡ്രൈവര്‍ക്ക് അസ്വസ്തതകള്‍ അനുഭവപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണംനഷ്ടപ്പെട്ടതാവാം അപകടത്തിന് കാരണമെന്ന് ഇപ്പോള്‍ കരുതുന്നു. അല്ലെങ്കില്‍ അവര്‍ അധികാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേഗത കൂട്ടിയതാകാം.

സ്‌ഫോടനത്തെ തുടര്‍ന്ന് ബഫലോ-നയാഗ്ര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അടച്ചു. വരുന്ന കാറുകള്‍ സുരക്ഷാ പരിശോധനക്ക് വിധേയമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

car accident Rainbow Bridge nayagra