/kalakaumudi/media/post_banners/96152a79cbf2bf412ea356412154997be23bf18024b2cf476dad4e814ed3aabc.jpg)
തിരുവനന്തപുരം: നവകേരള സദസ് ഓരോ ജില്ലകളിലൂടേയും സഞ്ചരിക്കുമ്പോള്‍ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ വിവാദമാകുന്നത്.
നവകേരള സദസ്സിന് ആളുകളെ കൂട്ടാനുള്ള വീട്ടുമുറ്റ സദസിന്റെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഉത്തരവാണിത്. ഇന്ന് ചാവക്കാട് കൂട്ടുങ്ങല്‍ ചതുരത്തില്‍ നടക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തിന്ററെ പരിപാടിക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥരെ ബൂത്ത് തല കണ്‍വീനര്‍മാരായി നിയോഗിച്ചത്.
നഗരസഭാതല സ്വാഗത സംഘത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സെക്രട്ടറി അഭിലാഷ് ഉത്തരവിറക്കിയത്. നഗരസഭാ പരിധിയെ 50 വീടുകളായി തിരിച്ച് ഓവര്‍സിയര്‍, ക്ലര്‍ക്ക്, ബില്ല് കളക്ടര്‍, റവന്യു ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,സീനിയര്‍ ക്ലര്‍ക്ക്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ടൈപ്പിസ്റ്റ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കാണ് ആളുകളെ കൂട്ടാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുമ്പോള്‍ ഓരോ ഉദ്യോഗസ്ഥരും അവരുടെ പരിധിയിലുള്ള 50 വീടുകളില്‍ നിന്ന് ഒരാളെയെങ്കിലും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുപ്പിക്കണം.
ഇത്തരത്തില്‍ 40 ബൂത്തുകളില്‍ നിന്നായി 2000 പേരെ എത്തിക്കാനാണ് നീക്കം. പല ഉദ്യോഗസ്ഥരും സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ആദ്യമായാണ് ഇത്തരത്തില്‍ വീടുകളില്‍ പോയി ആളെക്കൂട്ടാനുള്ള ഉത്തരവ് വരുന്നത്.