പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; വൃദ്ധന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൃദ്ധന്‍ അറസ്റ്റില്‍.വര്‍ക്കല സ്വദേശി വാസുദേവന്‍(88) ആണ് അറസ്റ്റിലായത്.

author-image
Priya
New Update
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; വൃദ്ധന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൃദ്ധന്‍ അറസ്റ്റില്‍.വര്‍ക്കല സ്വദേശി വാസുദേവന്‍(88) ആണ് അറസ്റ്റിലായത്.

നാലും ഏഴും വയസ്സായ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അധ്യാപകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടികള്‍
പീഡനവിവരം പുറത്ത് പറയുന്നത്.

ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വൃദ്ധനെ അറസ്റ്റ് ചെയ്തു. പോക്സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

molesting Arrest minor girls