/kalakaumudi/media/post_banners/82066664b382cb5ec813a08d8cc9a80e0a54a6a35744f18c8cae6f974c4e4b83.jpg)
ന്യൂഡല്‍ഹി: ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനം. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഊഷ്മള സ്വീകരണം നല്‍കി. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങി ഒമ്പത് മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഇന്ത്യയും ഒമാനും തമ്മില്‍ ധാരണയായി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് കരാറുകളില്‍ ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷം സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഗാസയിലെ സാഹചര്യം, മാനുഷിക സഹായം എന്നി വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി. പാലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന ഇന്ത്യയുടെ നിലപാട് നരേന്ദ്ര മോദി സുല്‍ത്താനെ അറിയിച്ചു. ഒപ്പം ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടും വ്യക്തമാക്കി.