വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ലാഭവും സുരക്ഷിതവുമായ യാത്ര; 'വണ്‍ പൂനെ വിദ്യാര്‍ത്ഥി പാസ്' പുറത്തിറക്കി മെട്രോ

വിദ്യാര്‍ത്ഥികളുടെ യാത്ര എളുപ്പമാക്കാന്‍ 'വണ്‍ പൂനെ വിദ്യാര്‍ത്ഥി പാസ്' പുറത്തിറക്കി പൂനെ മെട്രോ.മുഴുവന്‍ മെട്രോ സ്‌റ്റേഷനുകളിലും ആദ്യമെത്തുന്നവര്‍ക്ക് 10,000 കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

author-image
Priya
New Update
വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ലാഭവും സുരക്ഷിതവുമായ യാത്ര; 'വണ്‍ പൂനെ വിദ്യാര്‍ത്ഥി പാസ്' പുറത്തിറക്കി മെട്രോ

പൂനെ: വിദ്യാര്‍ത്ഥികളുടെ യാത്ര എളുപ്പമാക്കാന്‍ 'വണ്‍ പൂനെ വിദ്യാര്‍ത്ഥി പാസ്' പുറത്തിറക്കി പൂനെ മെട്രോ.മുഴുവന്‍ മെട്രോ സ്‌റ്റേഷനുകളിലും ആദ്യമെത്തുന്നവര്‍ക്ക് 10,000 കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) പ്രീപെയ്ഡ് സംവിധാനമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തിലുള്ള കാര്‍ഡുകള്‍ നല്‍കുന്നത്.

ഇതിലൂടെ സുരക്ഷയും പണം ആവശ്യമില്ലാതെ ഇടപാടുകള്‍ നടത്താനും കഴിയും.ഓരോ ഇടപാടിനും 2,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

പുണെ മെട്രോ സ്റ്റേഷന്‍ കൗണ്ടറുകളിലോ മെട്രോ സ്റ്റേഷനുകളിലെ ഡിജിറ്റല്‍ കിയോസ്‌കുകളിലോ 'വണ്‍ പൂനെ കാര്‍ഡ്' കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുകയോ ടോപ്പ് അപ്പ് ചെയ്യുകയോ ചെയ്യാം.

വിദ്യാര്‍ത്ഥികളുടെ യാത്രാ ലാഭകരവും സുരക്ഷിതവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വണ്‍ പൂനെ വിദ്യാര്‍ത്ഥി പാസ്' അവതരിപ്പിക്കുന്നതെന്ന് പൂനെ മെട്രോയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രാവണ്‍ ഹാര്‍ദികര്‍ പറഞ്ഞു.

ഇത് ഒരു വിദ്യാര്‍ത്ഥിയുടെ നല്ലൊരു കൂട്ടുകാരന്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ ഇഷ്യൂവന്‍സ് ഫീസ് നല്‍കി 75 രൂപ വാര്‍ഷിക ഫീസായി 'വണ്‍ പൂനെ വിദ്യാര്‍ത്ഥി പാസുകള്‍' വാങ്ങാം.

കാര്‍ഡ് മാറ്റുകയാണെങ്കിലോ വീണ്ടും ഇഷ്യു ചെയ്യുകയാണെങ്കിലോ 150 രൂപ ഫീസ് നല്‍കണം. ഈ പാസില്‍ അധിക തുക ഈടാക്കാതെ ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.

pune metro student