ഓപ്പറേഷൻ അജയ്: 22 മലയാളികൾ കൂടി കേരളത്തിലെത്തി

ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഒക്ടോ 17 ന് ഡൽഹിയിൽ എത്തിയ അ‍ഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തി.

author-image
Hiba
New Update
ഓപ്പറേഷൻ അജയ്: 22 മലയാളികൾ കൂടി കേരളത്തിലെത്തി

തിരുവനന്തപുരം: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഒക്ടോ 17 ന് ഡൽഹിയിൽ എത്തിയ അ‍ഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തി.

14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര്‍ രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.

കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ ആഷ്ലി വർഗീസ്, ആര്‍. രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ എച്ച്. മനേജ് കുമാര്‍. സി.ആര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.

kerala india Operation Ajay