/kalakaumudi/media/post_banners/af3ce6555c49bc501c9f057bbf0a2d9ddea714e3e3638eb9e487177474aedcea.jpg)
ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷന്‍ അജയുടെ ഭാഗമായ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി.
235 ഇന്ത്യക്കാരുമായി AI 140 വിമാനമാണ് ഡല്‍ഹിയിലെത്തിയത്. സംഘത്തില്‍ 16 മലയാളികളുണ്ട് എന്നാണ് വിവരം. തിരിച്ചെത്തിയവരെ വിദേശകാര്യ സഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍ സിംഗ് സ്വീകരിച്ചു.
തിരിച്ചെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും വേണ്ടി ഡല്‍ഹി വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു.
ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.ഇസ്രായേലില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ കേരള ഹൗസിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.