/kalakaumudi/media/post_banners/f53fd6a3649cf8473b8e754548e8dde493d2d0fdc51f192690abcf363afadcd5.jpg)
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസം വാകേരിയില്‍ യുവാവിനെ കൊന്ന കടുവയെ വെടിവച്ചുകൊല്ലാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് നല്‍കിയത്. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹം മാറ്റുന്നത് തടഞ്ഞിരുന്നു. ഡി എഫ് ഒ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ് ഇറക്കിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭാഗികമായി പ്രക്ഷോഭം നിര്‍ത്തിവച്ചു.
വാകേരിയിലാണ് കടുവയുടെ ആക്രമണത്തില്‍ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് മരിച്ചത്. പുല്ലരിയാന്‍ പോയപ്പോഴാണ് പ്രജീഷിനെ കടുവ ആക്രമിച്ചത്. യുവ കര്‍ഷകനായ പ്രജീഷിനെ സ്വന്തം കൃഷിയിടത്തില്‍ വച്ചാണ് കടുവ കൊലപ്പെടുത്തിയത്. പ്രജീഷ് തിരിച്ചെത്താതിരുന്നതോടെ അന്വേഷിച്ചിറങ്ങിയ സഹോദരനാണ് മൃതദേഹം കണ്ടത്. ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.