ഓസ്കാറിലും തിളങ്ങി ഓപ്പൻഹൈമർ; മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ, നടൻ കിലിയൻ മർഫി,പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടി

മികച്ച ഒറിജിനൽ സ്കോർ, മികച്ച സിനിമാറ്റോഗ്രാഫി,മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്കാരം ഓപ്പൻഹൈമർ സ്വന്തമാക്കിയപ്പോൾ .മികച്ച കോസ്റ്റ്യൂം ഡിസൈൻ, മികച്ച മേക്കപ്പ് , മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ പുരസ്കാരങ്ങൾ പുവർ തിങ്സും സ്വന്തമാക്കി

author-image
Greeshma Rakesh
New Update
ഓസ്കാറിലും തിളങ്ങി ഓപ്പൻഹൈമർ; മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ, നടൻ കിലിയൻ മർഫി,പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടി

ലോസ് ആഞ്ചൽസ്: 96-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഓപ്പൻഹൈമർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.അതെസമയം ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഒറിജിനൽ സ്കോർ, മികച്ച സിനിമാറ്റോഗ്രാഫി,മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്കാരം ഓപ്പൻഹൈമർ സ്വന്തമാക്കിയപ്പോൾ .മികച്ച കോസ്റ്റ്യൂം ഡിസൈൻ, മികച്ച മേക്കപ്പ് , മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ പുരസ്കാരങ്ങൾ പുവർ തിങ്സും സ്വന്തമാക്കി.ദ ഹോൾഡോവേഴ്‌സിലെ അഭിനയത്തിന് ഡിവൈൻ ജോയ് റാൻഡോൾഫിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം നേടി. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

.

ഓസ്കാർ ജേതാക്കൾ

മികച്ച ചിത്രം -ഓപ്പൻഹൈമർ

മികച്ച നടൻ -കിലിയൻ മർഫി (ഓപ്പൻഹൈമർ)

മികച്ച നടി -എമ്മ സ്റ്റോൺ (പുവർ തിങ്സ്)

മികച്ച സംവിധായകൻ -ക്രിസ്റ്റഫർ നോളൻ (ഓപ്പൻഹൈമർ)

മികച്ച സഹനടി - ഡിവൈൻ ജോയ് റാൻഡോൾഫ്

മികച്ച വിദേശ ഭാഷാചിത്രം -ദ സോൺ ഓഫ് ഇൻററസ്റ്റ്

മികച്ച അനിമേറ്റഡ് സിനിമ -ദ ബോയ് ആൻഡ് ദ ഹെറോൺ

മികച്ച ഒറിജിനൽ സോങ് -വാട്ട് വാസ് ഐ മേഡ് ഫോർ (ബാർബി)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം -ദ വണ്ടർഫുൾ സ്റ്റോറി ആഫ് ഹെന്റി ഷുഗർ

മികച്ച സഹനടൻ -റോബർട്ട് ഡൗണി

മികച്ച ഡോക്യുമെൻററി ചിത്രം -20 ഡേയ്സ് ഇൻ മരിയുപോൾ

മികച്ച തിരക്കഥ (ഒറിജിനൽ) -അനാട്ടമി ഓഫ് എ ഫാൾ

മികച്ച തിരക്കഥ (അഡാപ്റ്റഡ്) -അമേരിക്കൻ ഫിക്ഷൻ

മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം -വാർ ഈസ് ഓവർ

മികച്ച ഒറിജിനൽ സ്കോർ -ഓപ്പൻഹൈമർ

മികച്ച വിഷ്വൽ ഇഫക്ട് -ഗോഡ്സില്ല മൈനസ് വൺ

മികച്ച സിനിമാറ്റോഗ്രാഫി -ഓപ്പൻഹൈമർ

മികച്ച ഡോക്യുമെൻററി -ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

മികച്ച കോസ്റ്റ്യൂം ഡിസൈൻ -ഹോളി വാഡിങ്ടൺ (പുവർ തിങ്സ്)

മികച്ച എഡിറ്റിങ് -ജന്നിഫർ ലെയിം (ഓപ്പൻഹൈമർ)

മികച്ച മേക്കപ്പ് -മാർക് കോളിയർ, നാദിയ സ്റ്റാസി, ജോഷ് വെസ്റ്റൺ (പുവർ തിങ്സ്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ -ഷോന ഹീത്ത്, സുസ മിഹലെക്, ജെയിംസ് പ്രൈസ് (പുവർ തിങ്സ്)

മികച്ച ശബ്ദം -ജോണി ബേൺ, ടാൻ വില്ലേഴ്സ് (ദ സോൺ ഓഫ് ഇൻററസ്റ്റ്)

oppenheimer Oscars 2024 cillian murphy christopher nolan emma stone