/kalakaumudi/media/post_banners/336c10fef9b0422e4046f1ed23318217974ac5cea36127b7b0a252769e80b7a7.jpg)
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
' നിര്‍ഭാഗ്യവശാല്‍ അത്യാഹിത വിഭാഗം പ്രായോഗികമായി കൂടുതലാണ്. മരിച്ചവരുടെ എണ്ണം ആയിരം കടന്നു'- ബിലാല്‍ കരീമി ഏജന്‍സ് ഫ്രാന്‍സ് പ്രസ്സിനോട് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമുണ്ടായി.ഭൂചനത്തില്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഏഴോളം ഭൂചലനങ്ങളാണ് മേഖലയില്‍ ഉണ്ടായതെന്നാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം.
ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു.
'ഗാസയുടെ യാഥാര്‍ത്ഥ്യത്തിന്റെ മുഖം ഞങ്ങള്‍ മാറ്റും': ഇസ്രായേല്‍ പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: ഇസ്രായേല്‍ സുരക്ഷാസേനയും ഹമാസിലെ ഗ്രൂപ്പുകളും തമ്മില്‍ 22 സ്ഥലങ്ങളില്‍ വെടിവെയ്പ്പ് നടക്കുന്നതിനിടെ ഗാസയിലെ യഥാര്‍ഥ മുഖം മാറ്റുമെന്ന ഭീഷണി മുഴക്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 200 ലധികം ഇസ്രായേലിയന്‍സും 232 പാലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.ഹമാസ് വലിയ റോക്കറ്റ് ബാരേജും കര, വ്യോമ, കടല്‍ ആക്രമണവും നടത്തി.
ഇതാണ് വ്യോമാക്രമണത്തിലൂടെ പ്രതികരിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.'ഇന്ന് നമ്മള്‍ തിന്മയുടെ മുഖം കാണും. സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളുമുണ്ടെന്ന വ്യത്യാസമില്ലാതെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഗാസയുടെ യാഥാര്‍ത്ഥ്യത്തിന്റെ മുഖം ഞങ്ങള്‍ മാറ്റും' - വീഡിയോയില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
അപ്രതീക്ഷിത ആക്രമണത്തിലൂടെ ഒളിസ്ഥലങ്ങള്‍ തകര്‍ക്കുമെന്നും ഗാസയിലെ ഹമാസ് സൈറ്റുകള്‍ക്ക് സമീപം താമസിക്കുന്ന പാലസ്തീനികളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
'ഈ തിന്മയുടെ നഗരത്തില്‍ ഹമാസ് ആസ്ഥാനമായുള്ള എല്ലാ സ്ഥലങ്ങളും, ഹമാസിലെ ഒളിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളും ഞങ്ങള്‍ അവശിഷ്ടങ്ങളാക്കി മാറ്റും,' അദ്ദേഹം പറഞ്ഞു.