/kalakaumudi/media/post_banners/5690c1f7577ff306e4bd1c635967e77b7cf4a2f20abf38acf1c79e9370f1c450.jpg)
കാബുള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 2,400ലധികം പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂടം അറിയിച്ചു.ശനിയാഴ്ച രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ ഭൂകമ്പത്തില്‍ 35 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് പടിഞ്ഞാറായി, 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
ഭൂചലനത്തില്‍ 2,445 പേര്‍ മരിച്ചുവെന്നും പിന്നീട് അത് തിരുത്തി 2000ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റോയിറ്റേഴ്‌സിന് നല്‍കിയ സന്ദേശത്തില്‍ ദുരന്ത നിവാരണ വകുപ്പ് വക്താവ് ജനന്‍ സയീഖ് പറഞ്ഞു.
നേരത്തെ 9,240 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഭൂചലനത്തില്‍ 1,320 വീടുകള്‍ തകര്‍ന്നതായും സയീഖ് പറഞ്ഞു. ഇറാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ 10 രക്ഷ സേനകളുണ്ട്.