ആഗോളനേതാക്കളുടെ പട്ടികയില്‍ മോദി വീണ്ടും ഒന്നാമത്; 76% റേറ്റിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസ്വാധീനമുള്ള ആഗോളനേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍' സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

author-image
Priya
New Update
ആഗോളനേതാക്കളുടെ പട്ടികയില്‍ മോദി വീണ്ടും ഒന്നാമത്; 76% റേറ്റിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസ്വാധീനമുള്ള ആഗോളനേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍' സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇന്ത്യയില്‍ 76 ശതമാനം പേരും നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 18 ശതമാനം പേര്‍ മോദിയെ അംഗീകരിക്കുന്നില്ല.ഒരു തരത്തിലുള്ള അഭിപ്രായവും രേഖപ്പെടുത്താത്തവരാണ് ആറ് ശതമാനം ആളുകള്‍.

മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ പട്ടികയില്‍ രണ്ടാമതാണ്. സ്വന്തം രാജ്യത്ത് ഒബ്രഡോറിന് 66 ശതമാനം മാത്രമാണ് അംഗീകാരമാണുള്ളത്. 58 ശതമാനം റേറ്റിങ്ങുമായി സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ് ആലൈന്‍ ബെര്‍സെറ്റ് മൂന്നാമതാണ്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന് 37 ശതമാനം മാത്രം അംഗീകാരമാണുള്ളത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (31 ശതമാനം), യുകെ പ്രധാനമന്ത്രി ഋഷി സുനക് (25 ശതമാനം), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ (24) തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Global Leaders List narendra modi