പ്രധാനമന്ത്രി ശനിയാഴ്ച അയോധ്യയിലെത്തും; വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. പ്രധാനമന്ത്രി ഇന്ന് 11,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

author-image
Priya
New Update
പ്രധാനമന്ത്രി ശനിയാഴ്ച അയോധ്യയിലെത്തും; വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

 

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. പ്രധാനമന്ത്രി ഇന്ന് 11,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

മഹാഋഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. അതോടൊപ്പം അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ അയോധ്യയില്‍ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ചതും വീതികൂട്ടിയതുമായ നാല് റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അയോധ്യയില്‍ 2180 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിനും മോദി തറക്കല്ലിടും.

2024 ജനുവരി 22ന് ഉച്ചയ്ക്ക് 12:30 ന് ആണ് പ്രധാനമന്ത്രി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് എന്നിവര്‍ ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Ayodhya narendra modi