/kalakaumudi/media/post_banners/6b250c379f75dcccde61150d6a82b4010540d561b845bb619af18f596d1a0125.jpg)
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറക്കുന്നത് എണ്ണ കമ്പനികള്‍ പരിഗണിക്കുന്നു. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് വിലയില്‍ കുറവ് വരുത്താനുള്ള നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് ജനുവരി 27 ന് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം വരെ മൂന്ന് കമ്പനികളുടെയും സംയുക്ത അറ്റാദായം 57,091.87 കോടി രൂപയായിരുന്നു. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 1,137.89 ആയിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വിലയിടിവ് കൂടി സംഭവിച്ച സാഹചര്യത്തില്‍ മൂന്നാം പാദത്തിന്റെ അവസാനത്തില്‍ കമ്പനികള്‍ 75,000 കോടി രൂപ അറ്റാദായം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില അവസാനമായി കുറച്ചത് 2022 മെയ് 21 നായിരുന്നു. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് അന്ന് കുറച്ചത്.