ജീവനക്കാര്‍ക്ക് നേരെ അതിക്രമം; സംസ്ഥാനത്ത് ഞായറാഴ്ച രാത്രി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

പുതുവത്സര ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ നാളെ രാത്രി എട്ട് മണി മുതല്‍ ജനുവരി 1 ന് രാവിലെ 6 മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

author-image
Priya
New Update
ജീവനക്കാര്‍ക്ക് നേരെ അതിക്രമം; സംസ്ഥാനത്ത് ഞായറാഴ്ച രാത്രി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: പുതുവത്സര ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ നാളെ രാത്രി എട്ട് മണി മുതല്‍ ജനുവരി 1 ന് രാവിലെ 6 മണി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിഷേധം.ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്.

ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

strike Petrol pumps