വിമാനത്തിന്റെ പിറകുവശം നിലത്ത് മുട്ടി; സംഭവം യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ

വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്‍ഭാഗം നിലത്ത് മുട്ടി. ന്യൂജോര്‍ക്കിലെ ജോണ്‍ ഒഫ് കെന്നഡി വിമാനത്താവളത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം

author-image
Web Desk
New Update
വിമാനത്തിന്റെ പിറകുവശം നിലത്ത് മുട്ടി; സംഭവം യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ

 

ന്യൂയോര്‍ക്ക്: വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്‍ഭാഗം നിലത്ത് മുട്ടി. ന്യൂജോര്‍ക്കിലെ ജോണ്‍ ഒഫ് കെന്നഡി വിമാനത്താവളത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബാര്‍ബഡോസില്‍ നിന്ന് എത്തിയ ജെറ്റ്ബ്ലൂ എ321 സിഇഒ വിമാനമാണ് മുന്‍ഭാഗം ഉയര്‍ന്ന് പിറകുഭാഗം നിലത്ത് മുട്ടിയത്. ബാര്‍ബഡോസിലെ ബ്രിജ്ടൗണില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ മുന്‍ഭാഗം ഉയര്‍ന്നത്. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.

യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ ഭാരം ഒരിടത്തേക്ക് കേന്ദ്രീകരിച്ചതാണ് സംഭവത്തിനു കാരണമെന്ന് ജെറ്റ്ബ്ലൂ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വിമാനം പരിശോധനയ്ക്ക് വിധേയമാക്കുന്നതായും അധികൃതര്‍ പറഞ്ഞു.

 

jetblue flight newyork world news