പാര്‍ലമെന്റ് അതിക്രമ കേസ്: പ്രതികളുടെ കത്തിച്ച ഫോണുകള്‍ കണ്ടെത്തി

പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികള്‍ കത്തിച്ച മൊബൈല്‍ ഫോണുകള്‍ രാജസ്ഥാനിലെ നാഗൗറില്‍ നിന്ന് ഡല്‍ഹി പൊലീസ് കണ്ടെടുത്തു

author-image
Web Desk
New Update
പാര്‍ലമെന്റ് അതിക്രമ കേസ്: പ്രതികളുടെ കത്തിച്ച ഫോണുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികള്‍ കത്തിച്ച മൊബൈല്‍ ഫോണുകള്‍ രാജസ്ഥാനിലെ നാഗൗറില്‍ നിന്ന് ഡല്‍ഹി പൊലീസ് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ഭാഗികമായി കത്തിയ നിലയിലാണ് ഫോണുകള്‍ കണ്ടെത്തിയത്.

പാര്‍ലമെന്റിലെ അതിക്രമത്തിന് ശേഷം സുഹൃത്തിനൊപ്പം രാജസ്ഥാനിലേക്ക് കടന്ന ലളിത് ഝാ നാഗൗറിലെ കുച്ച്മാന്‍ സിറ്റിയിലെ ഒരു ധാബയ്ക്ക് സമീപം രണ്ട് സ്ഥലങ്ങളിലായി ഫോണുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. ചോദ്യം ചെയ്യലിനിടയില്‍ ലളിത് ഝായാണ് ഫോണുകള്‍ സംബന്ധിച്ച വിവരം നല്‍കിയത്. സുഹൃത്ത് മഹേഷ് കുമാവത്തും ഈ സമയം ലളിതിനൊപ്പം ഉണ്ടായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു.

രണ്ട് വര്‍ഷമായി തയ്യാറാക്കിയ പദ്ധതി

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പലതവണ യോഗം ചേര്‍ന്ന് ഗൂഡാലോചന നടത്തി തയ്യാറാക്കിയ പദ്ധതിയാണ് പാര്‍ലമെന്റ് അതിക്രമമെന്ന് ചോദ്യം ചെയ്യലിനിടയില്‍ പ്രതികള്‍ വ്യക്തമാക്കി. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കലായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ സമ്മതിച്ചതായി ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതിനിടെ ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ പ്രതികളുമായി പാര്‍ലമെന്റ് ഹൗസിലെത്തി സുരക്ഷ വീഴച്ചയുടെ ദൃശ്യം പുന:സൃഷ്ടിക്കും.

parliament breach case india police