മൈലപ്ര കൊലപാതകം; 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, നിര്‍ണായക സൂചനകള്‍

പത്തനംതിട്ട മൈലപ്രയില്‍ 73 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

author-image
Priya
New Update
മൈലപ്ര കൊലപാതകം; 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, നിര്‍ണായക സൂചനകള്‍

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ 73 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ജോര്‍ജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. ശേഷം സ്വര്‍ണവും പണവും കവര്‍ന്നിരുന്നു.

വയോധികനെ കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കടക്കുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉപയോഗിച്ച കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പുതിയതാണെന്ന് പൊലീസ് പറയുന്നു. കൈലിമുണ്ടുകള്‍ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കാണാനില്ലായിരുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മൈലപ്രയില്‍ കുറേകാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലാണ് സംഭവം.

police mailapra murder case