ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

സബര്‍ബന്‍ തീവണ്ടിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. താംബരം സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്.

author-image
Web Desk
New Update
ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

ചെന്നൈ: സബര്‍ബന്‍ തീവണ്ടിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശമിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. താംബരം സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്. പെരുങ്കുളത്തൂരില്‍ ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോടമ്പാക്കം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

14 ന് ഗിണ്ടിയില്‍നിന്ന് താംബരത്തേക്ക് തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ യാത്രചെയ്യുമ്പോള്‍ കരുണാകരന്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതിയുടെ പ്രവൃത്തികള്‍ യുവതി
മൊബൈലില്‍ പകര്‍ത്തി.

താന്‍ പോലീസാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കരുണാകരന്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ എന്ന് യുവതിയെ വെല്ലുവിളിച്ചു.
വഴക്ക് തുടരുന്നതിനിടെ പ്രതി തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.

യുവതി താംബരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി റെയില്‍വേ ഗാര്‍ഡുകളോട് പരാതിപ്പെടുകയും വീഡിയോ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് കരുണാകരനെ അറസ്റ്റുചെയ്യുകയായിരുന്നു.

Crime Latest News CHENNAI train newsupdate