'മധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് ഞാന്‍ പറഞ്ഞതല്ലേ': പ്രഹ്ലാദ് സിംഗ്

By priya.03 12 2023

imran-azhar

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് ഞാന്‍ എപ്പോഴേ പറഞ്ഞതല്ലേയെന്ന്
കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് സിംഗ് പറഞ്ഞു.

 

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പികളിലും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു.

 

നാല് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സൂചനകള്‍ ഞാന്‍ പറഞ്ഞത് തെളിയിക്കുന്നു. കമല്‍നാഥ് നയിച്ച കോണ്‍ഗ്രസിന്റെ തോല്‍വിയെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

 

മധ്യപ്രദേശ് 119-ാം നിയമസാഭാ മണ്ഡലമായ നര്‍സിംഗ്പൂരില്‍ പ്രഹ്ലാദ് സിംഗ് പട്ടേല്‍ മുന്നേറ്റം തുടരുകയാണ്. തുടക്കം മുതല്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ലഖന്‍ സിംഗ് പട്ടേലിനെ പിന്നിലാക്കി പ്രഹ്ലാദ് ലീഡ് തുടരുകയാണ്. ചിന്ദ്വാര മണ്ഡലത്തില്‍ മത്സരിക്കുന്ന കമല്‍നാഥും ലീഡ് ചെയ്യുന്നുണ്ട്.

 

 

 

OTHER SECTIONS