സര്‍ക്കാര്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ പ്രാര്‍ഥന; അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവ്

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ 'നെഗറ്റീവ് എനര്‍ജി' ഒഴിവാക്കാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്.

author-image
Greeshma Rakesh
New Update
സര്‍ക്കാര്‍ ഓഫീസില്‍  നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ പ്രാര്‍ഥന; അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവ്

 
തൃശ്ശൂര്‍: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ 'നെഗറ്റീവ് എനര്‍ജി' ഒഴിവാക്കാന്‍ പ്രാര്‍ഥന നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.

ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് പ്രാര്‍ഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരായതിനാല്‍ നിര്‍ദേശം ധിക്കരിക്കാനും ആരും ധൈര്യപ്പെട്ടില്ല.ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്‍ക്കുന്നുവെന്ന് ചുമതലയേറ്റതിനുശേഷം ഓഫീസര്‍ പതിവായി പറയാറുണ്ട്.

ഓഫീസില്‍ പല പ്രശ്‌നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നും ഓഫീസര്‍ പറഞ്ഞിരുന്നു. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലിക ജീവനക്കാര്‍ ജോലി അവസാനിപ്പിച്ചിരുന്നു.

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

prayer thrissur Investigation government office