/kalakaumudi/media/post_banners/6b40f0e6d86dc9484da200ecd0428434e7032e841dcf46dfe4eea795b851499e.jpg)
ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ലഡു ഉള്‍പ്പടെ തയ്യാറാക്കി ആഘോഷിക്കാനായി കാത്തിരുന്ന് കോണ്‍ഗ്രസ്.
ആദ്യ ഫല സൂചനകള്‍ പോലും പുറത്തുവരുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് ലഡുവടക്കമുള്ളവ തയ്യാറായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അതേസമയം, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുമുന്നണികളും ശുഭപ്രതീക്ഷയിലാണ്.
രാജസ്ഥാനിലെ 200ല്‍ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയില്‍ 119 സീറ്റുകളിലും ഫല സൂചനകള്‍ പുറത്തുവന്ന് തുടങ്ങി.
മിസോറമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഘട്ടിലും കോണ്‍ഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.