വിദ്വേഷ പ്രസംഗം തടയല്‍: നോഡല്‍ ഓഫീസറെ നിയമിക്കാതെ കേരളം

By Web Desk.29 11 2023

imran-azhar

 


ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ കണ്ടെത്തി തടയുന്നതിന് നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതെ കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളം, ഗുജറാത്ത്, തമിഴ്‌നാട്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് നിയമനം നടത്താത്തത്. ഈ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

 

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച തെഹ്‌സീന്‍ പൂനാവാല കേസിലാണ് സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്. ഈ മാര്‍ഗരേഖയിലാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന നിര്‍ദ്ദേശമുള്ളത്.

 

 

 

 

 

OTHER SECTIONS