കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇഡി കുറ്റപത്രത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പേരും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും.

author-image
Priya
New Update
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇഡി കുറ്റപത്രത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പേരും

 

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും.

ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേര് ഉള്‍പ്പെട്ടിരിക്കുന്നത്. കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ പേര് ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ആദ്യമായാണ് പ്രിയങ്കയുടെ പേര് ഇതില്‍ ഉള്‍പ്പെടുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കു തന്നെ വിറ്റ സംഭവത്തില്‍ പ്രിയങ്കയ്ക്കും പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്വയില്‍ നിന്ന് അഞ്ചേക്കര്‍ വാങ്ങിയിരുന്നു. ഇതിന് പുറമേ 2005- 2006 വര്‍ഷത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് 40.08 ഏക്കറോളം വരുന്ന ഭൂമി വാങ്ങി 2010-ല്‍ അയാള്‍ക്കു തന്നെ വില്‍ക്കുകയും ചെയ്തു.ഇയാള്‍ എന്‍ആര്‍ഐ വ്യവസായി സി സി തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

priyanka gandhi Money Laundering Case