52 വര്‍ഷത്തെ ഭരണം; ഒടുവില്‍ സ്ഥാനമൊഴിയാന്‍ മാര്‍ഗ്രറ്റ് II രാജ്ഞി

52 വര്‍ഷം രാജ്യം ഭരിച്ചതിന് ശേഷം സ്ഥാനം ഒഴിയുന്നുവെന്ന് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ഡെന്‍മാര്‍ക്ക് രാജ്ഞി മാര്‍ഗ്രറ്റ് II. പുതുവത്സര ദിനത്തോടനുബന്ധിച്ച് ടിവിയില്‍ സംസാരിക്കവെയാണ് രാജ്ഞി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

author-image
Priya
New Update

ഇതോടെ ലോകത്തിലെ തന്നെ സ്ഥാനമൊഴിയുന്ന ആദ്യ രാജ്ഞിയായി മാര്‍ഗ്രറ്റ് II മാറി. ജനുവരി 14 ന് രാജ്ഞി ഔപചാരികമായി സ്ഥാനമൊഴിയും.   'രാജാധികാരം ഞാന്‍ മകന് കൈമാറുന്നു. യുവ രാജാവ് ഫ്രെഡറിക് .' രാജ്ഞി മാര്‍ഗ്രറ്റ് II പറഞ്ഞു.

1972 ല്‍ പിതാവ് ഫ്രെഡറിക് രാജാവ് ഒന്‍പതാമന്‍ നാടുനീങ്ങിയതോടെയാണ് രാജ്ഞി മാര്‍ഗ്രറ്റ് II രാജ്യ ഭരണം ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് രാജകീയ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഫ്രെഡറിക് രാജകുമാരന് ഔപചാരികമായ കിരീടധാരണ ചടങ്ങുകള്‍ ഉണ്ടാകില്ല.

പകരം കോപ്പന്‍ഹേഗനിലെ അമലിയന്‍ബര്‍ഗ് കാസിലില്‍ നിന്ന് സ്ഥാനാരോഹണം നടത്തും. അദ്ദേഹത്തിന്റെ ഓസ്ട്രേലിയക്കാരിയായ ഭാര്യ മേരി രാജകുമാരി ഡെന്‍മാര്‍ക്കിന്റെ രാജ്ഞിയാകും.

Queen Margrethe II denmark