ആർ.ശങ്കർ 51-ാം സ്മൃതി ദിനാചരണം

മുൻ കേരള മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം സാരഥിയുമായിരുന്ന ആർ.ശങ്കറിന്റെ 51-ാം സ്മൃതി ദിനാചരണ സമ്മേളനവും അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിക്കും. 5-ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് നടക്കുക.

author-image
Hiba
New Update
ആർ.ശങ്കർ 51-ാം സ്മൃതി ദിനാചരണം

കൊല്ലം: മുൻ കേരള മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം സാരഥിയുമായിരുന്ന ആർ.ശങ്കറിന്റെ 51-ാം സ്മൃതി ദിനാചരണ സമ്മേളനവും അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിക്കും. 5-ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് നടക്കുക.

അനുസ്മരണ സമ്മേളനത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ എം.പി, ആർ.ശങ്കർ അനു സ്മരണ പ്രഭാഷണം നടത്തും. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണവും എം.വിജേന്ദ്രകുമാർ, തഴവാ സത്യൻ എന്നിവർ പ്രതിഭകൾക്ക് ആശംസകൾ അർപ്പിക്കും. ട്രസ്റ്റ് ചെയർമാൻ എസ്.സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.

ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ വർഷവും നൽകിവരാറുള്ള ''ആർ.ശങ്കർ പ്രവാസി അവാർഡ്' ഈ വർഷം ന്യൂഡെൽഹി ശ്രീനാരായണ വേൾഡ് കോൺഫെഡറേഷൻ (എസ്.എൻ.ജി.സി) ജോയിന്റ് ട്രഷററും എസ്.സതീശനും, ''ആർ.ശങ്കർ പ്രഭാഷക അവാർഡ് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറിയും യോഗം കൗൺസിലറും പ്രഗത്ഭ പ്രഭാഷകനുമായ പി.റ്റി.മ ന്മഥനും കേന്ദ്രമന്ത്രി സമ്മാനിക്കും.

വിവിധ മാസികകളുടെ പത്രാധിപന്മാരായ പി.ജി.ശിവ ബാബു (ഗുരുവീക്ഷണം) ചേങ്കോട്ടുകോണം സുരേന്ദ്രൻ (വിശ്വവേദി), നന്ദാവനം സുശീലൻ (ഉണരുക), തലശ്ശേരി സുധാകർജി (ധർമ്മപ്രബോധനം), വേണു വാഴവിള(ഗുരുമഹിമ), എസ്. എസ് 81 ന്യൂസ് ചാനൽ ഡയറക്ടർ എസ്.ബിനുകുമാർ എന്നിവരെ ചടങ്ങിൽ കേന്ദ്രമന്ത്രി ആദരിക്കും.

ജനറൽ സെക്രട്ടറി കെ.എസ്.ശിവരാജൻ സ്വാഗതവും, ജോജനറൽ സെക്രട്ടറി പ്രബോധ് എസ് കണ്ടച്ചിറ പ്രതിഭകളെ പരിചയപ്പെടുത്തുകയും ചെയ്യും. ട്രഷറർ അനിൽ പടി ക്കൽ കൃതജ്ഞത പറയും. ഗീതാരവി ദൈവദശകം പ്രാർത്ഥന നടത്തും. വർക്കിംഗ് ചെയർമാൻ വർക്കല എസ്.ആർ.ഷാജി ആർ ശങ്കർ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തും.

R. Shankar 51st memorial Day