/kalakaumudi/media/post_banners/01ec544ff8f1a0e24dbbdb271720daced669d07a2d86bb92561fadefbc116658.jpg)
ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുല്‍ ഗാന്ധി.
സൂം മീറ്റിംഗില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഡി കെ ശിവകുമാര്‍,രേവന്ത് റെഡ്ഢി, മല്ലു ഭട്ടി വിക്രമാര്‍ക്ക, ഉത്തം കുമാര്‍ റെഡ്ഢി എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍ സ്ഥാനാര്‍ഥികളോടും രാവിലെ തന്നെ ഹൈദരാബാദില്‍ എത്തണമെന്നും ഫലം കാത്ത് നില്‍ക്കേണ്ട എന്നും രാഹുല്‍ നിര്‍ദേശം നല്‍കി. തൂക്ക് സഭയാണെങ്കില്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തും.
അല്ലെങ്കില്‍ ബംഗളുരുവിലേക്ക് മാറ്റും. ബംഗളുരു ദേവനഹള്ളിയില്‍ റിസോര്‍ട്ടുകള്‍ സജ്ജമെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. രാവിലെ ഏട്ട് മണി മുതല്‍ ആണ് വോട്ടെണ്ണല്‍.
പത്തു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ കഴിയും. മധ്യപ്രദേശില്‍ 230 സീറ്റുകളും രാജസ്ഥാനില്‍ 199 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലും തെലങ്കാന 199 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.