/kalakaumudi/media/post_banners/52226818b6451eb63c3cce024d5e6e1e994722ada52140a12958a200864b518a.jpg)
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ നന്നായി കളിച്ച ഇന്ത്യന്‍ ടീം ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കളി നടന്ന് കൊണ്ടിരിക്കെ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ ശേഷമാണ് കളി തോറ്റത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജാലോറിലായിരുന്നു പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ അധിക്ഷേപം.
നമ്മുടെ ടീം ഇന്ത്യ ലോകകപ്പ് ഇത്തവണ നേടേണ്ടതായിരുന്നു. ദുശ്ശകുനം എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. ഇത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇക്കാര്യം അറിയാം. രാഹുല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ് ഫോമിലെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തു.
ഇതിനിടെ പ്രശംസിക്കാനും ആശ്വസിപ്പിക്കാനും പോയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കൂടുതല്‍ പേരെത്തി. നരേന്ദ്ര മോദി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റുമിലെത്തിയതിനെ ത്രിണമൂല്‍ കോണ്‍ഗ്രസ്റ്റ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദിയും രൂക്ഷമായി വിമര്‍ശിച്ചു.
പ്രധാനമന്ത്രി അടിസ്ഥാന ഐസിസി ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. ഡ്രസിംഗ് റൂമില്‍ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമല്ലാതെ മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുമതി ഇല്ല. സന്ദര്‍ശക മേഖലയില്‍ ഇരുന്നാണ് കളിക്കാരെ പ്രധാനമന്ത്രി കാണേണ്ടിയിരുന്നത്. കായികതാരമെന്ന നിലയിലാണ് എന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ ഡ്രസിംഗ് റൂമില്‍ വന്ന് ആഘോഷം നടത്താന്‍ തന്റെ അനുയായികളെ അദ്ദേഹം അനുവദിക്കുമോ? കീര്‍ത്തി ആസാദ് ചോദിച്ചു.
മത്സരത്തിലെ പരാജയം മൂലം ഡ്രസിംഗ് റൂറില്‍ കളിക്കാര്‍ ദു:ഖിച്ചിരിക്കുമ്പോള്‍ ക്യമറയുമായി അവരെ ആശ്വസിപ്പിക്കാനെത്തിയതിനെയാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. കളിക്കാര്‍ ഒട്ടും സന്തോഷത്തിലായിരുന്നില്ല. അപ്പോഴാണ് പ്രധാനമന്ത്രിയുടെ പെപ് ടോക് പകര്‍ത്താന്‍ കാമറയുമായി അവരുടെ അടുത്ത് പോയത്. പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.
ക്രിക്കറ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റ ശേഷം ഡ്രസിംഗ് റൂമിലെത്തി എല്ലാവരെയും കണ്ട് ആശ്വസിപ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി മടങ്ങിയത്.