/kalakaumudi/media/post_banners/ed4a321a53908e1cf5c1055c89b58d27a986cdddbf3e716a183e27c12324edf0.jpg)
തൃശ്ശൂര്‍: കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ആണ് വീണ്ടും വോട്ടെണ്ണല്‍ നടത്തുന്നത്.
രാവിലെ 9 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായാണ്
കെ.എസ്.യു കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. നവംബര്‍ 1 ന് ആണ് തെരഞ്ഞെടുപ്പ് നടന്നത്.
ആദ്യം വോട്ടുകള്‍ എണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.