/kalakaumudi/media/post_banners/91d42252d08da4bd62ca325d5dec4cb9522b3d3c9fc8c5f767dad5b79e46d24d.jpg)
ഗാസ സിറ്റി: ഗാസയിലെ ആശുപത്രികള്‍ വൈദ്യുതിയില്ലാതെ മോര്‍ച്ചറികളായി മാറുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്.ഗാസയിലുള്ള ഒരേയൊരു വൈദ്യുതി നിലയത്തിലെ ഇന്ധനം അവസാനിച്ചതായും ജനറേറ്ററുകളുടെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും വ്യോമ ആക്രമണങ്ങളില്‍ പ്രദേശം തകര്‍ക്കുകയും ചെയ്തതോടെ മെഡിക്കല്‍ സെന്ററുകളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞു.ഇസ്രയേലിന്‌റെ തെക്ക് ഭാഗത്ത് ഇതിന് മുന്‍പ് ഉണ്ടാകാത്ത തരത്തിലുള്ള ആക്രമണമാണ് ഹമാസ് നടത്തിയത്.
ഹമാസ് 150 ബന്ദികളെ മോചിക്കുന്നത് വരെ ഗാസയില്‍ ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയോ ചെയ്യകയോ വൈദ്യുതി പുനസ്ഥാപിക്കുകയോ ചെയ്യില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.