/kalakaumudi/media/post_banners/dd19c7a5bd24bb2fd90e9afeb65daa53c5be7edc029f96d624035db311539f84.jpg)
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്.
സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ് ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ കേസിലാണ് നടപടി.
2018ല്‍ അമിത് ഷാ ബിജെപി അധ്യക്ഷനായിരുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുവെന്ന് ബിജെപി പറയുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലപാതക കേസിലെ പ്രതിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കേസില്‍ ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംപി- എംഎല്‍എ കോടതി സമന്‍സ് അയച്ചിരുന്നു. രാഹുല്‍ ഹാജരായില്ലെന്നും വിജയ് മിശ്രയുടെ അഭിഭാഷകന്‍ പറഞ്ഞു.