/kalakaumudi/media/post_banners/b71f2ad88a22a0fe09d3308ba0bdb14f0670f3514a41bae093ba1676a2cc1e8c.jpg)
തിരുവനന്തപുരം: അന്തര്‍ദേശീയ സമ്മേളനം, റൂട്ട്സ് ഒഫ് റെസീലിയന്‍സ് നവംബര്‍ 30, ഡിസംബര്‍ 1, 2 തിയതികളില്‍ വെള്ളാറിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍. ന്യൂയോര്‍ക്ക് ന്യൂ സ്‌കൂളിന്റെ കോര്‍പ്പറേറ്റീവ് കണ്‍സോര്‍ഷ്യവും ഇന്ത്യയിലെ ഐടി ഫോര്‍ ചേഞ്ച് എന്ന സംഘടനയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള തൊഴില്‍ വകുപ്പും കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (കെ ഡിസ്‌ക്) സമ്മേളനവുമായി സഹകരിക്കുന്നു.
സംസ്ഥാനത്ത് ഡിജിറ്റല്‍ നവീകരണം നടത്തുന്നതിനുള്ള ബ്ലൂപ്രിന്റ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സാങ്കേതിക നവീകരണം, യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പ്രാദേശിക സംരംഭകത്വം എന്നിവയ്ക്ക് പിന്തുണ നല്‍കുന്ന തിരുവനന്തപുരം ഡിക്ലറേഷന്‍ സമ്മേളനത്തിന്റെ മൂന്നാം ദിവസം പ്രഖ്യാപിക്കും.
ഇന്ത്യയ്ക്ക് പുറത്തുനിന്ന് 50 പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 150 പ്രതിനിധികളും പങ്കെടുക്കുന്നു. സാമൂഹിക സംരംഭകര്‍, സാങ്കേതിക വിദഗ്ധര്‍ സഹകരണ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സംഘങ്ങള്‍, ഗിഗ് വര്‍ക്കര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.