/kalakaumudi/media/post_banners/bc6dc387be46b2bba7fcd78978c821e836c64699b251177bc688d2a3d11c9923.jpg)
ഖാര്‍കിവിന്റെ തെക്ക് കിഴക്കുള്ള ഹ്രോസ ഗ്രാമത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. കൊല്ലപ്പെട്ടവരില്‍ 8 വയസ്സുകാരനും ഉള്‍പ്പെടുന്നുണ്ട്.
ഗ്രാമത്തില്‍ താമസിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുക്കവെ പ്രാദേശിക സമയം 1:15 നാണ് മിസൈല്‍ പതിച്ചത്. പ്രദേശത്ത് സാധാരണക്കാര്‍ മാത്രമായിരുന്നുവെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മരിച്ചവരെല്ലാം ഗ്രാമത്തില്‍ താമസിക്കുന്നവരാണെന്ന് ഖാര്‍കിവ് റീജിയണല്‍ ഹെഡ് ഒലെഹ് സിന്യെഹുബോവ് അറിയിച്ചു. ആക്രമണത്തില്‍ ഇവിടെയുള്ള ജനസംഖ്യയുടെ 20 ശതമാനം പേരും കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.
ഇത് ഗ്രാമത്തിലെ മുഴുവന്‍ വീടുകളേയും ബാധിച്ചിട്ടുണ്ടെന്ന് യുക്രൈന്‍ മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ പറഞ്ഞു. യുക്രൈന്‍ പട്ടാളക്കാരന്റെ ശവസംസ്‌കാരം നടന്നതായി ഇന്റര്‍ഫാക്സ് യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുകളുമെല്ലാം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക പ്രോസിക്യൂട്ടര്‍ ദിമിട്രോ ചുബെങ്കോയെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് പറഞ്ഞു.
ഈ പ്രവൃത്തിയെ മൃഗീയമായ പ്രവൃത്തി എന്ന് വിളിക്കാന്‍ പോലും കഴിയില്ലെന്നും ഇത് മൃഗങ്ങളെ അപമാനിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.