ഹിന്ദുമത സംരക്ഷണത്തിന് മാര്‍ഗരേഖ വേണം; ഹര്‍ജി സുപ്രീം കോടതി തള്ളി

ഹിന്ദു മതത്തെ സംരക്ഷിക്കുന്നതിന് രാജ്യത്ത് മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൗദ്രാജ് സിംഗ് എന്ന വ്യക്തി നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.

author-image
Web Desk
New Update
ഹിന്ദുമത സംരക്ഷണത്തിന് മാര്‍ഗരേഖ വേണം; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഹിന്ദു മതത്തെ സംരക്ഷിക്കുന്നതിന് രാജ്യത്ത് മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൗദ്രാജ് സിംഗ് എന്ന വ്യക്തി നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ഹര്‍ജിക്കാരന്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവര്‍ വിശ്വസിക്കണമെന്ന് കരുതരുതെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാല്‍ മറ്റാരെങ്കിലും ഇസ്ലാം മതത്തിനെയും ക്രിസ്തുമതത്തിനെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കാം. ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. കരിക്കുലം തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഇതില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ല. ബെഞ്ച് വ്യക്തമാക്കി.

ദൗദ്രാജ് സിംഗ് നല്‍കിയ ഹര്‍ജി ഫെബ്രുവരിയില്‍ സുപ്രീം കോടതി തള്ളിയിരുന്നു. ആ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രാജ്യത്ത് ഹിന്ദു മതം ഭീഷണി നേരിടുകയാണെന്നും ഹിന്ദുമത സംരക്ഷണത്തിനായി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

India. hinduism Supreme Court