/kalakaumudi/media/post_banners/3cb70c7ba44d21dd9a75dd347b76fbdc47b3cfa32cdecbd4e17805b4097115ff.jpg)
ന്യൂഡല്‍ഹി: തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം അതീവ ഗൗരവത്തോടെ കാണണമെന്നും പീഡനം നടത്തിയ വ്യക്തി ശിക്ഷിക്കപ്പെടാതെ പോകുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി.
യുപിയില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ചാര്‍ജ്ജ് ചെയ്ത കേസില്‍ ആരോപണ വിധേയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്.
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ വളരെ ഗൗരവത്തില്‍ കണക്കിലെടുക്കാന്‍ എല്ലാ കോടതികളും ശ്രദ്ധിക്കണം. സുപ്രീം കോടതി വ്യക്തമാക്കി.