26 ആഴ്ച പ്രായമുള്ള ഗര്‍ഭച്ഛിദ്രം: പുതിയ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കണമെന്ന ഭര്‍തൃമതിയായ യുവതിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയിംസിന് നിര്‍ദ്ദേശം നല്‍കി.

author-image
Web Desk
New Update
26 ആഴ്ച പ്രായമുള്ള ഗര്‍ഭച്ഛിദ്രം: പുതിയ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: 26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കണമെന്ന ഭര്‍തൃമതിയായ യുവതിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയിംസിന് നിര്‍ദ്ദേശം നല്‍കി. യുവതിയുടെ ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കടുത്ത വിഷാദത്തിന് ചികിത്സയിലാണെന്നും രണ്ടാമത്തെ കുഞ്ഞിന് ഒരു വയസ് മാത്രമാണ് പ്രായമെന്നും മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താനുള്ള ശാരീരികവും മാനസികവുമായ അവസ്ഥയിലല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.

india national news Supreme Court