/kalakaumudi/media/post_banners/47d0bde9c8987d663a9f36f26204646db1e3c7b07d17bfbdcb921dcd3f822600.jpg)
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല. ഇന്നത്തെ പ്രതിഷേധം ഒഴിവാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിര്‍ദേശം നല്‍കി.
പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ പോകുന്നതുകൊണ്ടാണ് പ്രതിഷേധം ഒഴിവാക്കിയത്.
സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കും. നാളെ ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും. അതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം.