/kalakaumudi/media/post_banners/8f05c1da51e46a93cbbfd5aa399b4b9d5f95b7607f26088048358e80b251f727.jpg)
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞ് വീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. അദ്ദേഹത്തെ രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. ശുദ്ധികലശത്തിന് ശേഷമാണ് നട തുറന്നത്. ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്നും രാവിലെ മുതല്‍ സന്നിധാനത്ത് വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.