/kalakaumudi/media/post_banners/dc53f6b3c4b22cd8b0527f3e066e6465d393de70ccf9e6f4a036c5fc4bdd1789.jpg)
ചെന്നൈ: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു.
രാവിലെ 4.30ന് പുറപ്പെട്ട ട്രെയിന്‍ വൈകുന്നേരം 4:15ന് കോട്ടയത്ത് എത്തിച്ചേരും. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.