ശബരിമലയില്‍ മണ്ഡല പൂജ ആരംഭിച്ചു

ശബരിമലയില്‍ മണ്ഡല പൂജ ആരംഭിച്ചു. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നട അടയ്ക്കും. തങ്ക അങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ ആയിരങ്ങളാണ്എത്തിയത്.

author-image
Web Desk
New Update
ശബരിമലയില്‍ മണ്ഡല പൂജ ആരംഭിച്ചു

പമ്പ: ശബരിമലയില്‍ മണ്ഡല പൂജ ആരംഭിച്ചു. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നട അടയ്ക്കും. തങ്ക അങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ ആയിരങ്ങളാണ്എത്തിയത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും.

ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.

15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം, തുടര്‍ന്ന് നട അടയ്ക്കും.

Sabarimala mandala pooja Latest News newsupdate